അബ്ദുൾസത്താറിന്റെ വീട്‌ സിപിഐ എം, സിഐടിയു നേതാക്കൾ സന്ദർശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 06:44 PM | 0 min read

കാസർകോട്‌ > എസ്‌ഐ പിടിച്ചുവച്ച ഓട്ടോറിക്ഷ നാലുദിവസം പിന്നിട്ടിട്ടും വിട്ടുനൽകാത്തതിൽ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌ത ഡ്രൈവർ കുദ്രോളി അബ്ദുൾസത്താറിന്റെ വീട്‌ സിപിഐ എം, സിഐടിയു നേതാക്കൾ സന്ദർശിച്ചു. അബ്ദുൾസത്താർ താമസിക്കുന്ന മംഗളൂരുവിലെ വാടക അപ്പാർട്ട്‌മെന്റിലെത്തിയ നേതാക്കൾ കുടുംബത്തെ ആശ്വസിപ്പിച്ചു. മകൻ അബ്ദുൾഷാനിസിനെ കണ്ട്‌ കേസുമായി മുന്നോട്ടുപോകാനുള്ള എല്ലാ സഹായവും വാഗ്‌ദാനംചെയ്‌തു.

എസ്‌ഐക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും സർവീസിൽനിന്ന്‌ പിരിച്ചുവിടണമെന്നുമാണ്‌ മകന്റെയും കുടുംബാംഗങ്ങളുടെയും ആവശ്യം. എസ്‌ഐയെ ഇതിനോടകം തന്നെ സസ്‌പെൻഡ്‌ ചെയ്തിട്ടുണ്ട്‌. ഹോംഗാർഡ്‌ വൈ കൃഷ്‌ണനെ അഗ്നിരക്ഷാ സേനയിലേക്ക്‌ തിരിച്ചയച്ചും ഉത്തരവിറങ്ങി.

Also Read: [[[1142871]]]

സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എം സുമതി, ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, ഓട്ടോത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാക്കളായ എ ആർ ധന്യവാദ്‌, ഷാഫി ചാലക്കുന്ന്‌ എന്നിവരാണ്‌ അബ്ദുൾസത്താറിന്റെ വീട്‌ സന്ദർശിച്ചത്‌.



 



deshabhimani section

Related News

View More
0 comments
Sort by

Home