കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 12:25 PM | 0 min read

കണ്ണൂർ> കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങി മരിച്ചു. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിലാണ് സംഭവം. പ്രാപ്പൊയിൽ ടൗണിൽ കച്ചവടം നടത്തുന്ന പനംകുന്നിൽ ശ്രീധരൻ (65) ആണ് ഭാര്യ സുനിത (49)യെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. വെട്ടേറ്റ സുനിത അയൽ വീട്ടിലേക്ക് പോയി വിവരം പറയുകയായിരുന്നു. തുടർന്ന്‌ നാട്ടുകാരും പട്രോളിങ് നടത്തുകയായിരുന്ന പൊലീസും പരിശോധിച്ചപ്പോഴാണ് ശ്രീധരനെ വീടിന്റെ പുറകുവശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിതയെ വെട്ടിയ ശേഷം അടുക്കളയ്ക്ക് പുറകുവശത്ത് തൂങ്ങി മരിക്കുകയായിരുന്നു.

പരിക്കേറ്റ സുനിതയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ശ്രീധരന്റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച വൈകുന്നേരം നാലിന് പ്രാപ്പൊയിൽ ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര ശ്മശാനത്തിൽ സംസ്കരിക്കും. പുറത്തും കൈക്കും പരിക്കേറ്റ സുനിത പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു. സംഭവസമയത്ത് ശ്രീധരനും സുനിതയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Home