കേരള കോണ്‍ഗ്രസ് എം വാതിലുകള്‍ 
തുറന്നിട്ടിരിക്കുകയാണ്: ജോസ് കെ മാണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 02:07 AM | 0 min read


കോട്ടയം
കെ എം മാണിയുടെ രാഷ്ട്രീയ ദർശനങ്ങൾ അംഗീകരിക്കുന്ന ഏവരുടെയും മുന്നിൽ കേരള കോൺഗ്രസ് എമ്മിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന്‌ പാർടി ചെയർമാൻ ജോസ് കെ മാണി.

കേരള കോൺഗ്രസ് 60–--ാം ജന്മദിനസമ്മേളനം കോട്ടയത്ത്‌ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും പാർടിയിലേക്ക് കടന്നുവരാം. പിളർപ്പുകളുടെ കാലം കഴിഞ്ഞെന്നും കർഷക വിഷയങ്ങളിൽ യോജിച്ചുനിന്ന്‌ സംസ്ഥാന താൽപര്യങ്ങൾക്കായി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.  പാർടി ആസ്ഥാനത്ത് ജോസ് കെ മാണി പതാക ഉയർത്തി. കെ എം മാണിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി, കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു. വൈസ് ചെയർമാൻ എൻ ജയരാജ് അധ്യക്ഷനായി.

വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാൽ, വിജി എം തോമസ്, മുഹമ്മദ് ഇക്‌ബാൽ, ചെറിയാൻ പോളച്ചിറക്കൽ, സഖറിയാസ് കുതിരവേലി, പ്രൊഫ. ലോപ്പസ് മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home