ഹജ്ജിന്റെ പേരിൽ കോടികൾ തട്ടി ; യൂത്ത് ലീഗ് നേതാവ് ഒളിവിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 01:51 AM | 0 min read


തിരൂരങ്ങാടി (മലപ്പുറം)
ഹജ്ജ്‌ തീർഥാടനത്തിനുകൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി കോടികൾ തട്ടിയ യൂത്ത്‌ ലീഗ്‌ നേതാവ്‌ ഒളിവിൽ. യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ ട്രഷറർ ചെമ്മാട്  ദാറുൽ ഈമാൻ ഹജ്ജ് ഗ്രൂപ്പ് ഉടമ പന്താരങ്ങാടി വലിയപീടിയേക്കൽ അഫ്സൽ ആണ്‌ 120 പേരിൽനിന്നായി എട്ട്‌ കോടിയോളം  രൂപ തട്ടിയെടുത്തത്‌. വഞ്ചിക്കപ്പെട്ടവർ ചെമ്മാട്‌ യോഗംചേർന്ന്‌ കൂട്ടായ്‌മ രൂപീകരിച്ച്‌ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

അഞ്ചര ലക്ഷംമുതൽ  ഏഴ് ലക്ഷംവരെ രൂപയാണ്‌ ഒരാളിൽനിന്ന്‌ തട്ടിയത്‌. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ളവരാണ്‌ തട്ടിപ്പിനിരയായത്‌. വിവിധ സ്ഥലങ്ങളിലുള്ള മതപണ്ഡിതരെ അമീറുമാരാക്കി, ഇവർ മുഖേനയാണ് പണം വാങ്ങിയത്.  ഹജ്ജിന് പോകുന്നതിന് മണിക്കൂറുകൾമുമ്പ് ശബ്ദസന്ദേശത്തിലൂടെ യാത്ര മുടങ്ങിയതായി അറിയിക്കുകയായിരുന്നു. 
        

പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല. ചിലർക്ക് ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. പലരുടെയും പാസ്‌പോർട്ടും ഇയാളുടെ കൈവശമാണ്. നേരത്തെ ‘സഫറോൺ ' എന്നായിരുന്നു അഫ്സലിന്റെ ട്രാവൽസിന്റെ പേര്.



deshabhimani section

Related News

View More
0 comments
Sort by

Home