ആഗോള റാങ്കിങ്ങിൽ തിളങ്ങി കേരളത്തിലെ സർവകലാശാലകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 01:33 AM | 0 min read


തിരുവനന്തപുരം
ആ​ഗോള റാങ്കിങ്ങിൽ വീണ്ടും തിളങ്ങി കേരളത്തിലെ സർവകലാശാലകൾ. ക്യുഎസ് (ക്വാക്കേറേലി സിമണ്ട്സ്) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌ ഏഷ്യ 2025ൽ കേരള സർവകലാശാലയ്‌ക്കും ടൈംസ് ആ​ഗോള റാങ്കിങ്ങിൽ എംജി സർവകലാശാലയ്‌ക്കും നേട്ടം.

ക്യുഎസ് റാങ്കിങ്ങിൽ കേരള സർവകലാശാല 339–-ാം സ്ഥാനം നേടി. ദക്ഷിണേഷ്യൻ സർവകലാശാലകളുടെ റാങ്കിങ്ങിൽ 88–-ാം സ്ഥാനവുമുണ്ട്‌. ഇന്ത്യയിലെ അഞ്ച് കേന്ദ്രസർവകലാശാലകൾ മാത്രമാണ് മുന്നിലുള്ളത്.  ടൈംസ് ഹയർ എഡ്യുക്കേഷന്റെ 2025 വർഷത്തേക്കുള്ള വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 401 മുതൽ 500 റാങ്ക് വിഭാഗത്തിലാണ് എംജി സർവകലാശാലയുടെ നേട്ടം. 115 രാജ്യങ്ങളിൽനിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് റാങ്ക് പട്ടിക.  എംജി സർവകലാശാല 2024 ടൈംസ് യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് ഒന്നാമതും ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ മൂന്നാമതുമായിരുന്നു.

അഭിമാന നേട്ടം: മന്ത്രി ബിന്ദു
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ അഭിമാനം പകരുന്നതാണ് ഈ ആഗോള നേട്ടങ്ങളെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home