തെറ്റ്‌ പ്രചരിപ്പിച്ച 
മാധ്യമങ്ങൾ ഖേദം 
പ്രകടിപ്പിക്കണം: 
മന്ത്രി റിയാസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:05 AM | 0 min read


കണ്ണൂർ
മലപ്പുറത്തെയും ന്യൂനപക്ഷത്തെയുംകുറിച്ച്‌ മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. കാര്യങ്ങൾ തെറ്റാണെന്ന്‌ വ്യക്തമായിട്ടും പ്രചരിപ്പിച്ചവർ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നുംമന്ത്രി കണ്ണൂരിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. 

മുഖ്യമന്ത്രിക്ക്‌ അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല. ഇടതുപക്ഷത്തെ തകർക്കാനുള്ള വലതുപക്ഷ ഗൂഢാലോചനയാണ്‌ പ്രചാരണത്തിനുപിന്നിൽ.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കുകയാണ്‌. ഇടതുപക്ഷത്തിന്‌ തുടർഭരണം ലഭിക്കാനുള്ള കാരണങ്ങളിലൊന്ന്‌ ജനങ്ങൾക്ക്‌ മുഖ്യമന്ത്രിയിലുള്ള വിശ്വാസ്യതയും പിന്തുണയുമാണ്‌. അതുകൊണ്ടാണ്‌ മുഖ്യമന്ത്രിയെ ലക്ഷ്യംവച്ചുള്ള കള്ളപ്രചാരണം. എൽഡിഎഫ്‌ സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചനയാണ്‌ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home