രാഷ്ട്രീയ - സംഘടനാ വിഷയങ്ങളില്‍ സമചിത്തതയോടെ ഇടപെട്ട നേതാവാണ് കോടിയേരി: എസ്ആര്‍പി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 11:59 AM | 0 min read

തിരുവനന്തപുരം>  രാഷ്ട്രീയ വിഷയങ്ങളിലും സംഘടനാ വിഷയങ്ങളിലും സമചിത്തതയോടെ ഇടപെട്ട നേതാവാണ് കോടിയേരിയെന്ന് എസ് രാമചന്ദ്രന്‍ പിള്ള. ഭാവി രാഷ്ട്രീയം ഉള്‍ക്കൊണ്ടുകൊണ്ടാണ് സംഘടനാ വിഷയങ്ങളില്‍ കോടിയേരി നിലപാട് എടുത്തത് എന്നതും അദ്ദേഹം പറഞ്ഞു.


'പാര്‍ട്ടിക്കെതിരെ വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷവും ആക്രമണം നടത്തുന്ന കാലമാണിത്. പാര്‍ട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപവാദപ്രചരണം നടത്തുന്നു. വ്യക്തികളെയും കുടുംബങ്ങളെയും ആക്രമിക്കുന്നു. വസ്തുതകള്‍ മറച്ചുവച്ചാണ് വ്യാജപ്രചരണം നടത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും അപവാദപ്രചരണം നടത്തുന്നു. |


ഇനി ഇടതുമുന്നണി അധികാരത്തില്‍ വരാതിരിക്കാന്‍ ആണ് പ്രചരണം. പാര്‍ട്ടിയെ എതിര്‍ക്കുന്നവര്‍ക്ക് പരമാവധി പ്രശസ്തി നല്‍കുകയാണ് മാധ്യമങ്ങള്‍'- എസ്ആര്‍ പറഞ്ഞു

 



deshabhimani section

Related News

View More
0 comments
Sort by

Home