കേരള ട്രാവൽ മാർട്ട് ; ടൂറിസം മേള ഇന്ന് 
തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 01:20 AM | 0 min read


കൊച്ചി
സംസ്ഥാനത്തെ വിനോദസഞ്ചാരസാധ്യതകൾ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേരള ട്രാവൽ മാർട്ട് (കെടിഎം) ടൂറിസം മേളയുടെ 12–--ാംപതിപ്പിന്‌ വെള്ളിയാഴ്‌ച തുടക്കം. 29 വരെ വില്ലിങ്‌ഡൺ ഐലൻഡിലെ സാഗര–-സാമുദ്രിക കൺവൻഷൻ സെന്ററിലാണ്‌ പരിപാടി. ഉത്തരവാദിത്വ ടൂറിസം, ആഗോള സമ്മേളനങ്ങൾക്ക് ആതിഥ്യമരുളുന്ന മൈസ് ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷൻ, ക്രൂസ് ടൂറിസം എന്നിവയ്ക്കാണ് ഇക്കുറി  ഊന്നൽ നൽകുന്നതെന്ന്‌ സംഘാടകർ അറിയിച്ചു.

75 രാജ്യങ്ങളിൽനിന്നും 25 സംസ്ഥാനങ്ങളിൽനിന്നുമുള്ളവർ ബിടുബി മേളയിൽ പങ്കെടുക്കും. സർക്കാർ ഏജൻസികളുടേതടക്കം എട്ട് വിഭാഗങ്ങളിലായി ടൂറിസം സേവനങ്ങളും ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്ന  347 സ്റ്റാളുകളും മേളയിലുണ്ട്. 29ന്‌ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും.
 



deshabhimani section

Related News

View More
0 comments
Sort by

Home