അൻവർ 
ശത്രുക്കളുടെ 
കൈയിൽ കളിക്കുകയാണോയെന്ന്‌ കരുതേണ്ടിവരും: ടി പി രാമകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 11:17 PM | 0 min read

കോഴിക്കോട്‌ > പി വി അൻവർ എംഎൽഎ പാർടി ശത്രുക്കളുടെ കൈയിൽ കളിക്കുകയാണോയെന്ന്‌ കരുതേണ്ടിവരുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.

‘എൽഡിഎഫിന്‌ ചേരുംവിധമല്ല പ്രതികരണങ്ങൾ. അങ്ങേയറ്റം തെറ്റായ നിലപാടാണിത്‌. ഇത്‌ അംഗീകരിക്കാനാവില്ല. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകുംമുമ്പ് മറ്റു പരാമർശം ശരിയല്ല.

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗമായ മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർടി നിലപാട്‌ കൂടിയാണ്‌. ദീർഘകാല രാഷ്‌ട്രീയപ്രവർത്തനത്തിലൂടെ ജനങ്ങളിൽനിന്ന്‌ ലഭിച്ച അംഗീകാരമാണ്‌ മുഖ്യമന്ത്രിയുടേത്‌’- അദ്ദേഹം കോഴിക്കോട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home