കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന അപലപനീയം: മന്ത്രി വി ശിവന്‍കുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 10:05 PM | 0 min read

തിരുവനന്തപുരം > ജോലി സമ്മർദം സംബന്ധിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന അപലപനീയമാണെന്ന് മന്ത്രി വി ശിവൻകുട്ടി. നിരുത്തരവാദപരമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. മരിച്ച പെൺകുട്ടിയെ അപമാനിക്കുന്നതിന് തുല്യമാണിത്.

മികച്ച തൊഴിലന്തരീക്ഷം ഉറപ്പാക്കാൻ തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ തയ്യാറാകണം. കേരളത്തിൽ തൊഴിൽ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താൻ നിരവധി നടപടികൾ തൊഴിൽവകുപ്പ് കൈക്കൊള്ളുന്നുണ്ട്. കേരളം അന്ന സെബാസ്റ്റ്യന്റെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home