ഒക്ടോബർ മുതൽ സേവന വേതന കരാർ നിർബന്ധം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 19, 2024, 11:06 AM | 0 min read

കൊച്ചി> മലയാള സിനിമയിൽ ഒക്ടോബർ ഒന്നു മുതൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കൾ കത്ത് അയച്ചു.

അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലം പറ്റുന്നവർ മുദ്രപത്രത്തിൽ കരാർ നൽകണമെന്നും കരാറിന് പുറത്ത് പ്രതിഫലം നൽകില്ല.

മുദ്ര പത്രത്തിൽ കരാർ ഒപ്പിടാത്തവർ അഭിനയിക്കുന്ന സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും കത്തിൽ പറയുന്നു. ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home