ad
Deshabhimani

ദേശാഭിമാനി പത്രപ്രചാരണം 23 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 01:21 AM | 0 min read


തിരുവനന്തപുരം
ജനതാൽപ്പര്യത്തിനും വസ്തുതയ്‌ക്കും പ്രാധാന്യം നൽകുന്ന ‘ദേശാഭിമാനി’ ദിനപ്പത്രത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ 23ന്‌ തുടക്കമാകും. യാഥാർഥ്യത്തെ നുണകൊണ്ട്‌ മറച്ച്‌ പുകമറ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമ കുത്തകകൾക്കിടയിൽ തലയുയർത്തിനിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. വയനാട്‌ ദുരന്തപശ്ചാത്തലത്തിലും അർഹതപ്പെട്ട കേന്ദ്രസഹായത്തിന്‌ തടസ്സംനിൽക്കുന്ന തരത്തിൽ മാധ്യമങ്ങൾ ദുഷ്‌പ്രചാരണം നടത്തുമ്പോൾ ദേശാഭിമാനി പ്രചാരണം കൂടുതൽ അർഥവത്താകുന്നു.

മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഐആർഎസ്‌ പ്രകാരം ഒന്നാമതുമാണ്‌ ദേശാഭിമാനി. നിലവിലുള്ള വാർഷികവരി പുതുക്കാനും പുതിയ വരിക്കാരെ ചേർക്കാനുമുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. ഒക്ടോബർ 18 വരെയാണ്‌ ക്യാമ്പയിൻ.   
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home