ഏത് പ്രതിസന്ധിയിലും കൈവിടാത്ത ശുഭപ്രതീക്ഷയുടെ പ്രതീകം കൂടിയാണ് ഓണം: സ്‌പീക്കർ എ എൻ ഷംസീർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 07:33 PM | 0 min read

തിരുവനന്തപുരം > ഓണശംസകൾ നേർന്ന്‌ കേരള നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ. ഏത് പ്രതിസന്ധിയിലും കൈവിടാത്ത ശുഭപ്രതീക്ഷയുടെ പ്രതീകം കൂടിയാണ് ഓണമെന്നും ദുരിതക്കയങ്ങളെ താണ്ടാനുള്ള ശക്തിയും പ്രതീക്ഷയുമായി മാറട്ടെ ഈ ഓണത്തിശന്റ കൂട്ടായ്മയെന്നും അദ്ദേഹം ഓണ സന്ദേശത്തിൽ പറഞ്ഞു.

നിയമസഭ സ്പീക്കറുടെ ഓണ സന്ദേശം

വീണ്ടും ഒരു ഓണം എത്തിയിരിക്കുന്നു.

വയനാട് ദുരന്തത്തിൽ നമുക്ക് നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദുഖാർത്തമായ സ്മരണയ്ക്കു മുന്നിൽ നമ്മൾ ഇത്തവണത്തെ വിപുലമായ ആഘോഷങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയാണ്.

എങ്കിലും ഏത് പ്രതിസന്ധിയിലും കൈവിടാത്ത ശുഭപ്രതീക്ഷയുടെ പ്രതീകം കൂടിയാണ് ഓണം.

ലോകത്തുള്ള എല്ലാ മലയാളികളും തങ്ങളുടെ നാടിൻ്റെ ഗൃഹാതുര സ്മരണയിൽ സ്നേഹം പങ്കിടുന്ന ദിനങ്ങളാണെന്നിരിക്കെ, നട്ടുനനച്ച കൃഷികളുടെ ഫലം കൊയ്യുന്ന നാളുകൾ ആണെന്നിരിക്കെ ഓണം ആഘോഷിക്കാതിരിക്കാൻ നമുക്കാവില്ലല്ലോ!

ദുരിതക്കയങ്ങളെ താണ്ടാനുള്ള ശക്തിയും പ്രതീക്ഷയുമായി മാറട്ടെ ഈ ഓണത്തിന്റെ കൂട്ടായ്മയും പങ്കിടുന്ന സ്നേഹസന്തോഷങ്ങളും.



deshabhimani section

Related News

View More
0 comments
Sort by

Home