ad
Deshabhimani

ഓണാഘോഷം ; പരമ്പരാഗത തൊഴിലാളികൾക്ക്‌ 45 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 12:23 AM | 0 min read


തിരുവനന്തപുരം
പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌  ഓണാഘോഷത്തിന്‌  സംസ്ഥാന സർക്കാർ 45 കോടി രൂപയുടെ സഹായം അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണിത്‌. 8,94,922 തൊഴിലാളികൾക്ക്‌ ആനുകൂല്യം ലഭിക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്‌, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണംചെയ്യുന്നത്‌.

മത്സ്യത്തൊഴിലാളി വിധവാ 
പെന്‍ഷന്‌ 5.86 കോടി
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യും. ഇതിന്‌ 5.86 കോടി രൂപ അധികതുകയായി അനുവദിച്ചെന്ന്‌ മന്ത്രി സജി ചെറിയാൻ അറിയിച്ചു. സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ ലഭ്യമാക്കുന്ന  9248 ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക.

പൊതുമേഖലാ ഓഫീസർമാർക്ക്‌ 
2750 രൂപ ഉത്സവ ബത്ത  
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക്‌ 2750 രൂപ ഉത്സവബത്ത  നൽകും. ദിവസവേതനക്കാർക്ക്‌ 1250 രൂപയും  ലഭിക്കും.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home