മുല്ലപ്പെരിയാർ 
സുരക്ഷാപരിശോധന: കേരളം വിദഗ്‌ധനെ 
നിയോഗിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 05:01 AM | 0 min read

തിരുവനന്തപുരം > കേന്ദ്ര ജലകമീഷനിലും സുപ്രീംകോടതിയിലും കേരളത്തിനുവേണ്ടി അന്തർസംസ്ഥാന ജലവിഷയം കൈകാര്യം ചെയ്യാൻ കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ്‌ എൻജിനീയർ (സിവിൽ) ജെയിംസ്‌ വിൽസനെ നിയോഗിച്ചു. ഡാം സുരക്ഷാ വിദഗ്‌ധനായ ജെയിംസ്‌ വിൽസൻ മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ മുൻ അംഗമാണ്‌ . 

മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര ജല കമ്മിറ്റി തമിഴ്‌നാടിന് നിർദേശം നൽകിയിരുന്നു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. കാവേരി ജലതർക്ക ട്രൈബ്യൂണലിലും ജെയിംസ്‌ വിൽസൻ കേരളത്തെ പ്രതിനിധാനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home