ലോട്ടറി ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും ഉത്സവബത്ത 7000 രൂപയായി ഉയർത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 12:16 PM | 0 min read

തിരുവനന്തപുരം > ലോട്ടറി ക്ഷേമനിധി ബോർഡിൽ സജീവ അംഗങ്ങളായ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയിലേക്ക്‌ ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻക്കാർക്ക് 2500 രൂപ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം യഥാക്രമം 6000, 2000 എന്ന ക്രമത്തിലാണ് ഉത്സവബത്ത അനുവദിച്ചത്. 35,600 ഏജന്റുമാർക്കും വിൽപ്പനക്കാർക്കും 7009 പെൻഷൻകാർക്കുമായി 26.67 കോടി രൂപയാണ് ഓണക്കാലത്ത് വിതരണം ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home