എസ് പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 08:46 PM | 0 min read

തിരുവനന്തപുരം> പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ പിഎ എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. മലപ്പുറം മുന്‍ എസ് പി ആയിരുന്നു. 

കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. അതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home