പീഡനക്കേസ്: എം മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 08:27 PM | 0 min read


കൊച്ചി
ലൈംഗികാതിക്രമ കേസിൽ  മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ജഡ്‌ജി ഹണി എം വർഗീസാണ്‌ ജാമ്യം അനുവദിച്ചത്‌. മുകേഷ്  നിയമസഭാംഗമാണെന്നും നിയമനടപടികളിൽനിന്ന്‌ ഒളിച്ചോടില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ടുദിവസം വിശദമായി രഹസ്യവാദം കേട്ടശേഷമാണ് ജാമ്യം അനുവദിച്ചത്‌. നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട്‌ ബ്ലാക്ക്‌മെയിൽ ചെയ്‌തതായും മുകേഷ്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകളും ഹാജരാക്കി. ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചത്‌. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന്‌ നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം.  സാക്ഷികളെ സ്വാധീനിക്കാനോ തെളിവ്‌ നശിപ്പിക്കാനോ ശ്രമിക്കരുത്‌. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനംവിട്ട്‌ പോകരുത്‌. ഇരയുമായി സമൂഹമാധ്യമങ്ങളിലടക്കം ബന്ധപ്പെടരുത്‌. ജാമ്യകാലയളവിൽ കുറ്റകൃത്യത്തിൽ ഏർപ്പെടരുത്‌. ഒരുലക്ഷം രൂപ കെട്ടിവയ്‌ക്കണം. രണ്ട്‌ ആൾജാമ്യവും വേണം.



deshabhimani section

Related News

View More
0 comments
Sort by

Home