പൊതുമേഖലാ ബാങ്കുകളിലെ അപ്രന്റിസ് നിയമനം ; ലക്ഷ്യം കൊള്ളലാഭം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 02:16 AM | 0 min read



കൊച്ചി
കൊള്ളലാഭം കൊയ്യാൻ അപ്രന്റിസ് നിയമനവുമായി പൊതുമേഖലാ ബാങ്കുകൾ. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും 500 അപ്രന്റിസുകളെ തെരഞ്ഞെടുക്കാൻ ആഗസ്‌ത്‌ 27ന്‌ അപേക്ഷ ക്ഷണിച്ചു. 800 രൂപയാണ്‌ അപേക്ഷാഫീസ്‌. ഒരുവർഷത്തേക്ക്‌ പരിശീലനംമാത്രമാണ്‌. മാസം 15,000 രൂപ സ്റ്റൈപെൻഡ്‌ മാത്രം നൽകും. 

എന്നാൽ, 500 ഒഴിവിന്‌ ഏകദേശം 2.25 ലക്ഷം ഉദ്യോഗാർഥികളുടെ അപേക്ഷ വരും. ഈ ഫീസിനത്തിൽ മാത്രം യൂണിയൻ ബാങ്കിന് 18 കോടി രൂപ ലഭിക്കും. 500 അപ്രന്റിസുമാർക്ക്‌ 12 മാസം 15,000 രൂപവീതം സ്റ്റൈപെൻഡ് നൽകാൻ ഒമ്പതുകോടി രൂപ മതി. ആഴ്ചകൾമുമ്പ് പഞ്ചാബ് നാഷണൽ ബാങ്ക്‌ സമാനമായി 1500 പേരുടെ കരാർനിയമന വിജ്ഞാപനം ഇറക്കിയിരുന്നു. എസ്‌ബിഐയും ഇത്‌ നടപ്പാക്കുന്നുണ്ട്‌. സ്ഥിരനിയമനം നടത്തിയാൽ ലഭിക്കേണ്ട ആനുകൂല്യം ഒഴിവാക്കിയും അപേക്ഷാഫീസ് ഇനത്തിൽ കോടികൾ കൊയ്യുകയുമാണ്‌ ലക്ഷ്യം. യുവജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ബെഫിയുടെ നേതൃത്വത്തിലുള്ള ഐക്യവേദി 30ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസർമാരുടെ സംഘടനയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home