ആരോപണങ്ങൾക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി: എം ആർ അജിത് കുമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 12:08 PM | 0 min read

കോട്ടയം > തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളുടേയും നിജസ്ഥിതി മനസിലാക്കി മുഴുവൻ സർക്കാർ സംവിധാനങ്ങളും ഉപയോ​ഗിച്ച്  അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇതു സംബന്ധിച്ച് ഡിജിപിക്കും കത്ത് നൽകിയതായി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറിനെതിരെ പി വി അൻവർ എം എൽ എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 



deshabhimani section

Related News

View More
0 comments
Sort by

Home