യുഎഇയിലെ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 31, 2024, 07:19 PM | 0 min read

തിരുവനന്തപുരം > യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ ഒന്നു മുതൽ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. പൊതുമാപ്പിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡസ്ക് രൂപീകരിക്കാൻ നോർക്ക തീരുമാനിച്ചു.  നോർക്ക-റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടറിയേറ്റിന്റെയും നേതൃത്വത്തിൽ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാനും രേഖകൾ തയാറാക്കാനും സഹായിക്കുക, കൂടാതെ നാട്ടിലേക്ക് തിരിച്ചു വരാൻ താല്പര്യമുള്ളവർക്ക് യാത്രാസഹായം ഉൾപ്പെടെ പ്രവാസികളുടെ സഹായത്തോടെ നൽകുക എന്നിവയാണ്  ചെയ്തു വരുന്നത്. ഇവ സർക്കാരുമായും നോർക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ  ഹെൽപ് ഡസ്ക് രൂപീകരിച്ചത്.

നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, നോർക്ക റൂട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ സെക്രട്ടറിയേറ്റ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home