തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസമരുത്: മന്ത്രി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 07:25 PM | 0 min read

തിരുവനന്തപുരം > തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡുകൾ വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസമരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും മന്ത്രി വി ശിവൻകുട്ടി. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള 16 തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വേണ്ടി വിളിച്ചു ചേർത്ത ബോർഡുകളുടെ ചെയർമാന്മാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണം. ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ചെയ്യാവുന്ന പ്രവർത്തനങ്ങൾ നടത്തണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ  കർത്തവ്യ നിർവഹണം കൃത്യമായി നടത്തുന്നുണ്ടോ എന്ന് ചീഫ് ഓഫീസർമാർ വിലയിരുത്തണം. ഡെപ്യൂട്ടേഷൻ ലാവണമായി ബോർഡുകളെ മാറ്റരുതെന്നും മന്ത്രി പറഞ്ഞു. ലേബർ സെക്രട്ടറി കെ വാസുകി ഐഎഎസ്, വീണ എൻ മാധവൻ ഐഎഎസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home