വയനാട് ദുരന്തം; വാടക-ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 28, 2024, 03:29 PM | 0 min read

കൽപ്പറ്റ  > മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക - ബന്ധു വീടുകളിലേക്ക് മാറിയവർ സത്യവാങ്മൂലം നൽകണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകൾ, ബന്ധു വീടുകളിലേക്ക് താമസം മാറിയവർ നിലവിൽ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്. വാടകയിനത്തിൽ സർക്കാരിൽ നിന്നും അർഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നൽകേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home