‘നിങ്ങളാണോ കോടതി?, ‘അമ്മ’യിൽ നിന്നിറങ്ങി വരുമ്പോൾ ചോദിച്ചാൽ മതി’; ക്ഷുഭിതനായി സുരേഷ് ഗോപി

തിരുവനന്തപുരം> ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ മേഖലയിൽ ഉയർന്നുവരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നും അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘അമ്മ സംഘടനയുമായുള്ള കാര്യം ഇപ്പോഴല്ല ചോദിക്കേണ്ടത്. ഓഫിസിൽ നിന്നിറങ്ങുമ്പോൾ ഓഫിസിലെ കാര്യവും വീട്ടിൽ നിന്നിറങ്ങുമ്പോൾ വീട്ടിലെ കാര്യവും ചോദിക്കണം. ഉയർന്നുവരുന്ന ആരോപണങ്ങൾ മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ്. നിങ്ങൾ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ആടിനെ തമ്മിൽ തല്ലിച്ച് ചോരക്കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.
പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ. കോടതി തീരുമാനിക്കും. കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തിൽ കോടതി ഉചിതമായ തീരുമാനമെടുക്കും." സുരേഷ് ഗോപി പറഞ്ഞു.








0 comments