പുരോഗമന കലാ സാഹിത്യ സംഘം സമ്മേളനം ഇന്നും നാളെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 11:32 PM | 0 min read


കണ്ണൂർ
പുരോഗമന കലാ സാഹിത്യ സംഘം 13–-ാം സംസ്ഥാന സമ്മേളനം ചൊവ്വാഴ്ച കണ്ണൂരിൽ തുടങ്ങും. ഇ കെ നായനാർ അക്കാദമിയിൽ രാവിലെ 10ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌  കെ സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ്‌ ഷാജി എൻ കരുൺ അധ്യക്ഷനാകും. കെ ഇ എൻ കുഞ്ഞഹമ്മദും സുനിൽ പി ഇളയിടവും പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ നയരേഖ അവതരിപ്പിക്കും. ബുധനാഴ്ച പ്രൊഫ. എം എം നാരായണൻ ഭാവിരേഖ അവതരിപ്പിക്കും. 3,000 യൂണിറ്റുകളിൽനിന്ന്‌ 610 പേരും ഇതരസംസ്ഥാന സൗഹാർദ പ്രതിനിധികളും ഉൾപ്പെടെ 650 പേർ  പങ്കെടുക്കും.

മത്സരവിജയികൾക്ക് ടി പത്മനാഭനും എം മുകുന്ദനും സമ്മാനം നൽകും. സംവിധായകൻ കമൽ, തമിഴ്‌നാട്‌ മുർപോക്ക്‌ എഴുത്താളർ കലൈഞ്ജർകൾ സംഘം ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ ആദവൻ ദീക്ഷണ്യ, പി അപ്പുക്കുട്ടൻ, കവി വിജയലക്ഷ്മി, നോവലിസ്റ്റ്‌ ടി ഡി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Home