വായ്പയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; സ്വാമി മുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 10:41 AM | 0 min read

തൃപ്പൂണിത്തുറ>  വ്യവസായത്തിനായി കോടികൾ വായ്പ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ   
ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂർ വെങ്ങോല ഗ്രീൻലാൻഡ് വില്ല നമ്പർ 64-ൽ രാഹുൽ ആദിത്യ എന്നിവർക്കെതിരേ ഹിൽപ്പാലസ് പൊലീസ് കേസെടുത്തു.

പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയിലാണ്‌ കേസെടുത്തത്‌. കാലടി കേന്ദ്രീകരിച്ചാണ്‌ ഹിന്ദു ആചാര്യ സഭ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നത്‌.  

98 കോടിയുടെ വായ്പ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച്തൃ പ്പൂണിത്തുറ സ്വദേശി ഹാൻസ് എന്ന വ്യവസായിയിൽനിന്ന്‌ പലതവണകളായി 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

കൊല്ലം ചവറയിൽ ഒരു റിട്ട. എസ്ഐയിൽനിന്ന്‌ 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹിൽപ്പാലസ് സിഐ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആശ്രമത്തിൽ പൊലീസ് എത്തിയെങ്കിലും പ്രതി മുങ്ങിയിരുന്നു. പ്രതി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ടെന്ന്‌ പോലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home