അമ്മയ്‍ക്കെതിരെ അശ്ലീല കമന്റുകൾ: പരാതി നൽകി ഗോപി സുന്ദർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 09:16 PM | 0 min read

തൃക്കാക്കര> ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റുകളിട്ട ആൾക്കെതിരെ പരാതിയുമായി സം​ഗീതസംവിധായകൻ ​ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് ഗോപി സുന്ദർ പരാതി നൽകിയത്.

അമ്മയെ പരാമർശിച്ച് അശ്ലീല കമന്റുകൾ ഫെയ്സ്ബുക്കിൽ കുറിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് ​ഫെയ്‌സ്ബുക്കിലും പങ്കുവച്ചു. ചിങ്ങം ഒന്നിന് ഇട്ട പോസ്റ്റിലാണ് മോശമായ കമന്റുകൾ വന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും കഴിഞ്ഞദിവസം ​ഗോപി സുന്ദർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.


 



deshabhimani section

Related News

View More
0 comments
Sort by

Home