കേരള ഹൈക്കോടതി മുൻ ആക്‌ടിങ്‌ ചീഫ് ജസ്റ്റിസ്‌ വി പി മോഹൻകുമാർ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 08:06 PM | 0 min read


കൊച്ചി
കേരള ഹൈക്കോടതി മുൻ ആക്ടിങ്‌ ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമീഷൻ മുൻ ആക്ടിങ്‌ ചെയർപേഴ്‌സണുമായ ജസ്റ്റിസ് വി പി മോഹൻകുമാർ (84) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ ഞായർ വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കൾ പകൽ രണ്ടിന് രവിപുരം പൊതുശ്മശാനത്തിൽ. ഓമന മോഹൻകുമാറാണ് ഭാര്യ. മക്കൾ: ഡോ. സംഗീത കോടോത്ത് (യുഎസ്എ), അഡ്വ. ജയേഷ് മോഹൻകുമാർ (ഹൈക്കോടതി). മരുമക്കൾ: ഡോ. സുരേഷ് (യുഎസ്എ), അഡ്വ. വന്ദനമേനോൻ (ഹൈക്കോടതി).

കാസർകോട് സ്വദേശിയായ മോഹൻകുമാർ 1962ൽ എറണാകുളം ഗവ. ലോ കോളേജിൽനിന്ന് ബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തു. അഡ്വ. ജനറലും പിന്നീട് ചീഫ് ജസ്റ്റിസുമായ അമ്മാവൻ വി പി ഗോപാലൻനമ്പ്യാരുടെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്. 1994ൽ കേരള ഹൈക്കോടതി ജഡ്ജിയായി. അതേവർഷം കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറി. ദീർഘകാലം അവിടെ പ്രവർത്തിച്ചു. കല്ലുവാതുക്കൽ മദ്യദുരന്തം അന്വേഷണ കമീഷനായും പ്രവർത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home