ad
Deshabhimani

കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 11:24 AM | 0 min read

താനൂർ > മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ കുട്ടി അഹമ്മദ് കുട്ടി(71) അന്തരിച്ചു. താനൂരിലെ വസതിയിലായിരുന്നു അന്ത്യം.  2004 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

താനൂർ പഞ്ചായത്ത് പ്രസിഡൻ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ട് തവണ താനൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്എസ്എം പോളിയുടെ ഗവേർണിങ് ബോഡി ചെയർമാനായിരുന്നു. ഭാര്യ : ജഹനാര. മക്കൾ : സുഹാന, സുഹാസ് അഹമ്മദ്,  ഷഹബാസ് അഹമ്മദ്. മരുമക്കൾ : കെ പി ഷിബു (മുവാറ്റുപുഴ), റജീന, മലീഹ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home