ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയതായി സംശയം: രണ്ടുപേർ കസ്റ്റഡിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 10:57 AM | 0 min read

ആലപ്പുഴ > ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തകഴി കുന്നമ്മയിലാണ് സംഭവം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. തകഴി സ്വദേശികളായ രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്.

യുവതി പ്രസവിച്ച കുഞ്ഞിനെ സുഹൃത്തുക്കളെ ഏൽപ്പിക്കുകയും ഇവർ തകഴിയിൽ എത്തി കുഞ്ഞിനെ കുഴിച്ചിടുകയുമായിരുന്നു എന്നാണ് വിവരം. ഈ മാസം ഏഴിനാണ് യുവതി പ്രസവിക്കുന്നത്. തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടി. സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളെ വിവരമറിയിച്ചപ്പോഴാണ് യുവതിയുടെ പ്രസവ വിവരം അറിയുന്നത്.

കുഞ്ഞിനെപ്പറ്റി ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ നൽകാനായി ഏൽപ്പിച്ചുവെന്നാണ് മൊഴി നൽകിയത്. എന്നാൽ പിന്നീട് പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home