ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പതിനഞ്ചര ലക്ഷം നഷ്‌ടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 12:02 PM | 0 min read


മല്ലപ്പള്ളി> യാക്കോബായ സുറിയാനി സഭയുടെ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കിയതായി പരാതി. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചാണ്‌ പണം തട്ടിയത്‌.

മാർ കൂറിലോസിന്റെ പേരുപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ട് രൂപീകരിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നും ഇതിനെതിരായ നിയമനടപടികള്‍ക്കും, അക്കൗണ്ട് വേരിഫിക്കേഷനുമായി നിശ്ചിത തുക നല്‍കണമെന്നും ആവശ്യപ്പെട്ട്  ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി നിശ്ചിത തുക നല്‍കാനും ആവശ്യപ്പെട്ടു. ഈ തുക നൽകിയ ശേഷമാണ് പിന്നീട് അക്കൗണ്ടില്‍ നിന്നും പതിനഞ്ചര ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തിയത്.

പണം നഷ്ടമായതോടെ ഫോണ്‍നമ്പര്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍  അടക്കം പൊലീസില്‍ പരാതി നല്‍കി. പരാതിയിൽ കീഴ്‌വായ്പൂര് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഇല്ലെന്നും നടന്നത് ഓണ്‍ലൈന്‍ തട്ടിപ്പാണെന്നും വ്യക്തമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home