വയനാടിനൊപ്പം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി നൽകി പ്രഭാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 11:51 AM | 0 min read

തിരുവനന്തപുരം > വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി ചലച്ചിത്ര താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നടൻ സംഭാവന നൽകി. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിൽക്കണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

സിനിമ രം​ഗത്തുനിന്ന് നിരവധി പേർ വയനാടിന് സഹായവുമായി എത്തിയിരുന്നു. നടൻമാരായ ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ നൽകിയിരുന്നു. അല്ലു അർജുൻ 25 ലക്ഷവും രശ്‌മിക മന്ദാന 10 ലക്ഷവും നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home