വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; നബീലിന്‌ സർട്ടിഫിക്കറ്റുകൾ ബുധനാഴ്‌ച ലഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 10:44 PM | 0 min read

തിരുവനന്തപുരം >  വയനാട് ഉരുൾപൊട്ടലിൽ സർട്ടിഫക്കറ്റുകൾ നഷ്‌ടപ്പെട്ട മുഹമ്മദ്‌ നബീലിന്‌ ആശ്വാസം. ആഗസ്‌ത്‌ ഏഴിന്‌ നബീലിന്‌ സർട്ടിഫിക്കറ്റുകൾ പരീക്ഷ ഭവാൻ കൈമാറും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിനെ തുടർന്നാണ്‌ സർട്ടിഫിക്കറ്റുകൾ ഉടൻ തന്നെ ലഭ്യമാക്കുന്നത്‌. വയനാട്‌ സന്ദർശിച്ച മന്ത്രിയോട്‌ ഉരുൾപ്പൊട്ടലിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് പറയുകയായിരുന്നു.

വയനാട് വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും 2018ലാണ്‌ മുഹമ്മദ്‌ നബീൽ എസ്‌എസ്‌എൽസി പാസായത്‌. വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു . എന്നാൽ ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ച തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ചൊവ്വാഴ്‌ച  മന്ത്രി വി ശിവൻകുട്ടിയോട് നബീൽ അഭ്യർത്ഥിച്ചു. മന്ത്രി ഉടൻ തന്നെ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകുകയും ചെയ്തു.

പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുതിയ സർട്ടിഫിക്കറ്റുമായി ഉദ്യോഗസ്ഥൻ ചൊവ്വാഴ്‌ച തന്നെ വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. ബുധനാഴ്‌ച വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന കുട്ടിക്ക് സർട്ടിഫിക്കറ്റ് നേരിട്ട്‌ നൽകുമെന്ന് പരീക്ഷാഭവൻ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home