ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായമെത്തിക്കാൻ സിപിഐ എം ക്യാംപെയ്‌ൻ: എം വി ഗോവിന്ദൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 04:22 PM | 0 min read

തിരുവനന്തപുരം > വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ക്യാംപെയ്‌ൻ നടത്തും. വയനാട്ടിൽ പുനരധിവാസ പ്രവർത്തനത്തിന്‌ സാമ്പത്തിക സഹായം ആവശ്യമാണെന്നും  ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ക്യാംപെയ്‌ൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്ത്‌ 10, 11 തീയ്യതികളിലായിരിക്കും ക്യാംപെയ്‌ൻ.

പാർട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യണമെന്നും സിപിഐ എം 25 ലക്ഷം രൂപ നൽകിയതായും അദ്ദേഹം അറിയിച്ചു. കേരളം ഒറ്റക്കെട്ടായാണ്‌ ദുരന്തത്തെ പ്രതിരോധിക്കുന്നതെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ ബിജെപി, ആർഎസ്‌എസ്‌ നേതൃത്വം പറയുന്നതെല്ലാം കള്ളമാണെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര മന്ത്രി അമിത്‌ ഷാ നടത്തിയ പരാമർശങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട്‌ കേരളത്തിന്‌ മുന്നറിയുപ്പകളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഇത്തരം പരാമർശങ്ങൾ ആരെയും സഹായിക്കുന്ന ഒന്നല്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദുരന്തസമയത്ത്‌ ഓറഞ്ച്‌ അലർട്ടായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. എന്നാൽ മുന്നറിയിപ്പിലുള്ളതിനേക്കാൾ മഴയണ്‌ സ്ഥലത്ത്‌ പെയ്‌തത്‌. ഉരുൾപൊട്ടലുണ്ടായതിന്‌ ശേഷമാണ്‌ റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റക്കെട്ടായി ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഇത്തരം പരാമർശങ്ങൾ ആരെയും സഹായിക്കുന്ന ഒന്നല്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ദുരന്തസമയത്ത്‌ ഓറഞ്ച്‌ അലർട്ടായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. എന്നാൽ മുന്നറിയിപ്പിലുള്ളതിനേക്കാൾ മഴയണ്‌ സ്ഥലത്ത്‌ പെയ്‌തത്‌. ഉരുൾപൊട്ടലുണ്ടായതിന്‌ ശേഷമാണ്‌ റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും പരസ്‌പരം കുറ്റപ്പെടുത്തുന്നതിന്‌ പകരം കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രശ്‌നങ്ങളെ ഒരുമിച്ച്‌ നേരിടുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ച്‌ കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിഎജി ഓഡിറ്റിന്‌ വിധേയമാവുന്ന ഒന്നാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home