ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതി പുന:സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 07:05 PM | 0 min read

മേപ്പാടി > ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതി പുനസ്ഥാപിച്ച്‌ കെഎസ്‌ഇബി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമ്മിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതിയെത്തിച്ചത്. ഇതോടെ നാനൂറോളം വീടുകൾക്ക്‌ വൈദ്യുതി ലഭിക്കും.

ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ ശ്രമകരമായി ജീവനക്കാരെയും ഉപകരണങ്ങളെയും അട്ടമലയിൽ എത്തിച്ചാണ്‌ വൈദ്യുതി  പുനസ്ഥാപിച്ചത്‌. കെഎസ്‌ഇബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞ് ചൊവ്വാഴ്‌ച രാവിലെ മുതൽ തുടങ്ങിയ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്‌. ചൂരൽമല ടൗണിലെ പ്രകാശസംവിധാനവും സജ്ജമാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home