കാങ്കോൽ– ആലപ്പടമ്പ് പഞ്ചായത്തിൽ പ്രതിപക്ഷമില്ല; സിറ്റിങ് സീറ്റ് നിലനിർത്തി എൽഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 11:02 AM | 0 min read

കണ്ണൂർ> കാങ്കോൽ– ആലപ്പടമ്പ്‌ പഞ്ചായത്തിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. പഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം ലീല 188 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആകെ 824 വോട്ട് രേഖപ്പെടുത്തിയതിൽ 484 വോട്ട് എൽഡിഎഫിന് ലഭിച്ചു. എൻഡിഎ സ്ഥാനാർഥി എ ജയന്തി രണ്ടാം സ്ഥാനത്തും യുഡിഎഫ് സ്ഥാനാർഥി കെ രജനി മൂന്നാം സ്ഥാനത്തുമാണ്.

സിപിഐ എം അംഗം മരിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. എൽഡിഎഫ്‌ അംഗങ്ങൾ മാത്രമുള്ള പ്രതിപക്ഷം ഇല്ലാത്ത പഞ്ചായത്താണ്‌  കാങ്കോൽ– ആലപ്പടമ്പ്‌.




 



deshabhimani section

Related News

View More
0 comments
Sort by

Home