അനാവശ്യമായി ദുരന്തമേഖലയിൽ ആളുകൾ എത്തുന്നത് ഒഴിവാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 06:26 PM | 0 min read

മേപ്പാടി> മുണ്ടക്കെ, ചൂരൽമല ദുരന്തമേഖലയിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി ആളുകളെത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. ദുരന്തമുഖത്ത് ഒന്നിച്ചുനിൽക്കുന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരിക്കുന്ന സാഹചര്യത്തിൽ അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും വ്യക്തിയും പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. എല്ലാവരും ഉത്തരവാദിത്വത്തോേടെ പെരുമാറണമെന്നും അറിയിപ്പിൽ പറയുന്നു.
 



deshabhimani section

Related News

View More
0 comments
Sort by

Home