അറ്റകുറ്റപ്പണി: കുണ്ടന്നൂർ- തേവര പാലം അടച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 09:01 PM | 0 min read

മരട് > കുണ്ടന്നൂർ– തേവര പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. രണ്ടുദിവസത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ചൊവ്വ രാവിലെ എട്ടിന്‌ ഗതാഗതത്തിനായി തുറന്നുകൊടുക്കും. പശ്ചിമകൊച്ചി ഭാഗത്തുനിന്ന്‌ കുണ്ടന്നൂരിലേക്കുള്ള വാഹനങ്ങൾ വിക്രാന്ത്‌ പാലം (വെണ്ടുരുത്തിപ്പാലം) വഴി എംജി റോഡിൽ പ്രവേശിക്കണം. പള്ളിമുക്ക്‌ ജങ്‌ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിപ്പിച്ച്‌ വൈറ്റില വഴി കുണ്ടന്നൂരിലേക്ക്‌ പോകണം. ഇടക്കൊച്ചിയിൽനിന്ന്‌ കുണ്ടന്നൂരിലേക്കുള്ള വാഹനങ്ങൾ കണ്ണങ്ങാട്ട്‌ പാലം വഴി എൻഎച്ച്‌ 966ബിയിൽ എത്തി അലക്സാണ്ടർ പറമ്പിത്തറ പാലത്തിലൂടെ തേവര ഫെറി ജങ്‌ഷനിൽ എത്തണം.

പശ്ചിമകൊച്ചി ഭാഗത്ത്‌ നിന്നും കുണ്ടന്നൂരിലേക്കുള്ള വാഹനങ്ങൾ വിക്രാന്ത്‌ പാലം (വെണ്ടുരുത്തിപ്പാലം)വഴി എംജി റോഡിൽ പ്രവേശിക്കണം. പള്ളിമുക്ക്‌ ജങ്‌ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിപ്പിച്ച്‌ വൈറ്റില വഴി കുണ്ടന്നൂരിലേക്ക്‌ പോകണം. ഇടക്കൊച്ചിയിൽ നിന്നും കുണ്ടന്നൂരിലേക്കുള്ള വാഹനങ്ങൾ കണ്ണങ്ങാട്ട്‌ പാലം വഴി എൻഎച്ച്‌ 966ബിയിൽ എത്തി അലക്സാണ്ടർ പറമ്പിത്തറ പാലത്തിലൂടെ തേവര ഫെറി ജങ്‌ഷനിൽ എത്തണം. ഇടതുഭാഗത്തേക്ക്‌ തിരിഞ്ഞ്‌ പണ്ഡിറ്റ്‌ കറുപ്പൻ റോഡ്‌ വഴി എംജി റോഡിലെത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിച്ച്‌ വൈറ്റില വഴി കുണ്ടന്നൂരിലേക്ക്‌ പോകണം. തൃപ്പൂണിത്തുറ, കുണ്ടന്നൂർ ഭാഗത്തുനിന്ന്‌ പശ്ചിമകൊച്ചിക്ക്‌ വരുന്ന വാഹനങ്ങൾ വൈറ്റില ജങ്‌ഷനിൽ എത്തി സഹോദരൻ അയ്യപ്പൻ റോഡിൽ പ്രവേശിച്ച്‌ എംജി റോഡ്‌ വഴി നഗരത്തിൽ പ്രവേശിക്കണം.

 



deshabhimani section

Related News

View More
0 comments
Sort by

Home