തരൂർ സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നു; വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 07:49 PM | 0 min read

തിരുവനന്തപുരം> ആമയിഴഞ്ചാൻ അപകടത്തിൽ താൻ ഫെയ്സ്‌ബുക്കിൽ പോസ്റ്റിട്ടെന്ന ശശി തരൂർ എംപിയുടെ പ്രതികരണത്തിന് രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ മരിച്ച ജോയിയുടെ അമ്മയ്‌ക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും രണ്ട് പോസ്റ്റ് ഇട്ടു എന്നാണ് തിരുവനന്തപുരം എം പി ശശി തരൂർ പറയുന്നത്. ഒരു എംപിയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നും ശശി തരൂർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദർശിക്കാനോ കണ്ടുകിട്ടിയതിന് ശേഷം ജോയിയുടെ വീട് സന്ദർശിക്കാനോ സ്ഥലം എംപി തയ്യാറായില്ല. ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്വവും ശശി തരൂർ നിർവഹിക്കുന്നില്ല"- വി ശിവൻകുട്ടി പറഞ്ഞു.


വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുമ്പോഴോ, മരണമടഞ്ഞ ജോയിയെ കണ്ടെത്തിയപ്പോഴോ, സംഭവസ്ഥലത്തോ വീട്ടിലോ എത്തിയില്ല. വിമർശനം രൂക്ഷമായപ്പോഴാണ് ജോയിയുടെ വീട് സന്ദർശിക്കാൻ പോലും തയ്യാറായതെന്നും മന്ത്രി കൂട്ടിചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home