തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആക്രമണം; എസ്എഫ്ഐ ഏരിയ പ്രസിഡന്റിനെ വെട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 11:21 AM | 0 min read

തിരുവനന്തപുരം > തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വിപിഎം എച്ച് എസ്എസിനു സമീപത്തായിരുന്നു ആക്രമണം. എസ്‌എഫ്‌ഐ വെള്ളറട ഏരിയാ പ്രസിഡന്റ്‌ മൻസൂർ, മേഖലാ സെക്രട്ടറി ആദിത്യൻ,ലോക്കൽ കമ്മറ്റി അംഗങ്ങളായ ഷെഹഗ്, മുഹമ്മദ് അൻസിൽ എന്നിവരെയാണ്‌  ക്രൂരമായി മർദ്ദിച്ചത്‌.  മൻസൂറിന്‌ ഗുരുതരമായി പരിക്കേറ്റു.

ബുധൻ രാത്രി 11ന്‌ ശേഷമായിരുന്നു അക്രമം. സ്‌കൂളിന്‌ മുന്നിൽ പ്രവേശനോത്സവത്തിനുമുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ  ഇരുചക്ര വാഹനങ്ങളിലുൾപ്പെടെ എത്തിയ കോൺഗ്രസുകാരാണ്‌ ആക്രമിച്ചത്‌.  ഇടിക്കട്ട, കമ്പി, കുറുവടി എന്നിവ ഉപയോഗിച്ചാണ്‌ മർദിച്ചത്‌.

പനച്ചമൂട്‌ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിനെതിരേ ഇരുട്ടത്ത്‌ വ്യാജ പോസ്‌റ്റർ ഒട്ടിക്കാനെത്തിയ കോൺഗ്രസ്‌ സംഘമാണ്‌ ആക്രമണം നടത്തിയത്‌. എന്നാൽ ചില മാധ്യമങ്ങൾ എസ്എഫ്ഐ കെഎഎസ്‌യു സംഘർഷം എന്ന രീതിയിലാണ്‌ വാർത്ത പ്രചരിപ്പിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home