മഞ്ചേരി മെഡിക്കല്‍ കോളേജിന് ഓവറോള്‍ കിരീടം

മഞ്ചേരി
ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിന് ഓവറോൾ കിരീടം. 177 പോയിന്റുമായാണ് മഞ്ചേരി കിരീടം ഉറപ്പിച്ചത്.
ആദ്യമായാണ് നോർത്ത് സോൺ കലോത്സവത്തിൽ മഞ്ചേരി കിരീടം നേടുന്നത്. 152 പോയിന്റുമായി പരിയാരം ഗവ. ആയുർവേദ കോളേജ് രണ്ടാം സ്ഥാനവും 125 പോയിന്റുമായി അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് പരിയാരം മൂന്നാം സ്ഥാനവും നേടി.
എംവിആർ ആയുർവേദ കോളേജ് കണ്ണൂർ 65 പേയിന്റും, പി എൻ പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജ് 62ഉം കോഴിക്കോട് ഗവ. ഹോമിയോ കോളേജ് 44ഉം, കോഴിക്കോട് മെഡിക്കൽ കോളേജ് 39 പേയിന്റും നേടി.
---കലാതിലകമായി പരിയാരം ഡെന്റൽ കോളേജിലെ നിമ സന്തോഷിനെയും കലാപ്രതിഭയായി എകെജി മെമ്മോറിയൽ കോ‐ഓപ്പറേറ്റീവ് കോളേജ് കണ്ണൂരിലെ കെ പി അശ്വന്തിനെയും തെരഞ്ഞെടുത്തു.
കഴിഞ്ഞവർഷം കോട്ടക്കൽ ആയുർവേദ കോളേജാണ് ചാമ്പ്യൻമാരായത്. ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് കലാപ്രതിഭകളെ വരവേൽക്കാൻ സംഘാടക സമിതി ഒരുക്കിയത്. 26 കോളേജുകളിൽനിന്നായി 2500 വിദ്യാർഥികളാണ് നോർത്ത് സോൺ കലോത്സവത്തിൽ പങ്കെടുത്തത്.









0 comments