ad
Deshabhimani

എടപ്പാളില്‍ ആർഎസ‌്എസ‌് കൊലവിളിയും അക്രമവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 03, 2019, 07:07 PM | 0 min read

 
എടപ്പാൾ
എടപ്പാളിൽ കൊലവിളിയുമായി ആർഎസ്എസ്–-ബിജെപി പ്രവർത്തകർ അഴിഞ്ഞാടി. 15ഓളം ബൈക്കിലെത്തിയ ആർഎസ്എസ് പ്രവർത്തകർ സിപിഐ എം പ്രകടനത്തിലേക്ക് ഇടിച്ചുകയറി. ആറ് സിപിഐ എം പ്രവർത്തകർക്ക് പരിക്കേറ്റു. 
അക്രമിസംഘത്തെ തുരത്താൻ പൊലീസ് ലാത്തിവീശി, ടിയർഗ്യാസും പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ സിപിഐ എം–-ഡിവൈഎഫ്ഐ പ്രവർത്തകരായ എടപ്പാൾ പൊൽപ്പാക്കര സ്വദേശി ആലങ്ങാട് സതീശൻ (47), ഉദിനിക്കര സ്വദേശി വിളക്കത്ര വളപ്പിൽ വേലായുധൻ (60), എടപ്പാൾ ഉദിനിക്കര സ്വദേശി വിളക്കത്ര വളപ്പിൽ അഭീഷ് (33), വെങ്ങിനിക്കര സ്വദേശി കണ്ണത്ത് ഭൂപേഷ് (30), ശുകപുരം സ്വദേശി കീഴ് വാഞ്ചേരി അശോകൻ (55), ഉദിനിക്കര സ്വദേശി മനക്കൽ പറമ്പിൽ അറമുഖൻ (45) എന്നിവരെ ശുകപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പകൽ 12ഓടെയാണ് സംഭവം. 
  ബുധനാഴ്ച രാത്രി എടപ്പാൾ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സിപിഐ എമ്മിന്റെ കൊടികളും ബോർഡുകളും ആർഎസ്എസ് –-ബിജെപി സംഘം നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച പകൽ 11ഓടെ എടപ്പാൾ ജങ്ഷനിൽ സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ പെട്രോൾ പമ്പിന് സമീപത്ത് തമ്പടിച്ച 100ഓളം ആർഎസ്എസ്–-ബിജെപി പ്രവർത്തകർ പ്രകടനത്തിനുനേരെ വന്നു. പൊലീസ് ഇടപെട്ട് ഇവരെ തടഞ്ഞു. 
ഏറെ നേരം സിപിഐ എം പ്രവർത്തകർക്കുനേരെ അസഭ്യവർഷം ചൊരിഞ്ഞു. ഇവിടെ സംഘടിച്ചവരുടെ  നിർദേശാനുസരണം ചങ്ങരംകുളത്തുനിന്ന് മോട്ടോർ ബൈക്കുകളിലെത്തിയ 50ഓളം ആർഎസ‌്എസ‌് ക്രിമിനലുകൾ ആർപ്പുവിളിയുമായി സിപിഐ എം പ്രവർത്തകർക്കിടയിലേക്ക‌്  ‘ഈ തെണ്ടികളെ കൊല്ലടാ’യെന്ന് പറഞ്ഞ‌്  ബൈക്കുകൾ ഇടിച്ചുകയറ്റി. കൈയിൽ കരുതിയിരുന്ന ആയുധങ്ങളുമായി  അക്രമിച്ചു. ഈ അക്രമത്തിലാണ് ആറ് സിപിഐ എം പ്രവർത്തകർക്ക്  തലക്കും കൈകൾക്കും കാലിനും പരിക്കേറ്റത്. 
  കടകളുടെ ഷട്ടർ, ഗ്ലാസ‌്, റോഡരികിൽ സ്ഥാപിച്ചിരുന്ന കണ്ണിൽ കണ്ടതെല്ലാം അക്രമി സംഘം തച്ചുതകർത്തു. സംഭവസ്ഥലത്തുനിന്ന് സംഘർഷമുണ്ടാക്കാനായി ചങ്ങരംകുളത്തുനിന്നെത്തിയ 12  ആർഎസ്എസ് –-ബിജെപി പ്രവർത്തകരുടെ ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ബൈക്കുകളുടെ സീറ്റ് കവറിൽനിന്ന് കല്ലുകളും വടികളും കണ്ടെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home