വുഷു ചാമ്പ്യൻഷിപ്പ് പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ
സംസ്ഥാന വുഷു സംസ്ഥാന ചാമ്പ്യൻഷിപ്പ് 22, 23 തീയതികളിൽ പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിൽ സംഘടിപ്പിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, പുരുഷ–-വനിത വിഭാഗങ്ങളിൽ 14 ജില്ലകളിൽനിന്നുള്ളവർ മത്സരത്തിൽ പെങ്കടുക്കും. ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിനെ മത്സരത്തിൽനിന്ന് സെലക്ട് ചെയ്യുമെന്ന് കേരള വുഷു അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
22ന് പകല്‍ മൂന്നിന‌് മഞ്ഞളാംകുഴി അലി എംഎൽഎ മത്സരം ഉദ്ഘാടനംചെയ്യും. പത്ത് കാറ്റഗറികളിൽ മത്സരമുണ്ടാകും. അസോ. പ്രസിഡന്റ് എൻ എം മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി പി രവീന്ദ്രൻ, ട്രഷറർ എം പി സുബ്രഹ്മണ്യന്‍ , കിഷോർ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments