വീടിനുമുന്നിലെ വെള്ളക്കെട്ടിൽ മുങ്ങി ആറുവയസുകാരൻ മരിച്ചു

തിരൂരങ്ങാടി
വീടിനുമുന്നിലെ വെള്ളക്കെട്ടിൽ ആറുവയസുകാരൻ മുങ്ങിമരിച്ചു. കളിയാട്ടമുക്ക് കാര്യാട് കടവിനുസമീപം കോഴിപറമ്പത്ത് മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ‌് ഹനാൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. കടലുണ്ടിപ്പുഴ കരകവിഞ്ഞൊഴുകി വീട്ടുപറമ്പ് വെള്ളക്കെട്ടായി. കളിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപെടാതെ കുട്ടി വെള്ളക്കെട്ടിൽ വീണു. അരമണിക്കൂറിലേറെ നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഹനാനെ കണ്ടെത്തിയത്. ഉടൻ മേലെ ചേളാരിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം കളിയാട്ടമുക്ക് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഉമ്മ: നസീറ. സഹോദരങ്ങൾ: നിഹാല, അൻഷിദ.








0 comments