മലയോരത്ത്‌ കനത്ത മഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 02:01 AM | 0 min read

എടക്കര
മലയോര മേഖലകളിൽ കനത്ത മഴ. വഴിക്കടവ്, എടക്കര, ചുങ്കത്തറ ടൗണുകളിൽ വെള്ളം കയറി. വഴിക്കടവിലെ പുഞ്ചക്കൊല്ലി ആദിവാസി നഗറിനോട് ചേർന്നൊഴുകുന്ന പുന്നപ്പുഴയിൽ ജലനിരപ്പ്‌ ഉയർന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കല്‍ ആദിവാസി നഗറുകളിലുള്ളവർ ചങ്ങാടം യാത്ര ഒരു മണിക്കൂർ  നിർത്തിവച്ചു. ആദിവാസികൾക്ക് പുഴകടക്കാൻ നിലമ്പൂർ ഫയർ ഫോഴ്സ് ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ റബർ ഡിങ്കി പുന്നപ്പുഴയുടെ കടവിൽ എത്തിച്ചു.  
  നിലമ്പൂർ താലൂക്ക് ഓഫീസിൽ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ  മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്ന്‌ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home