യൂത്ത് കോണ്‍ഗ്രസ് അക്രമത്തില്‍ എൻജിഒ യൂണിയൻ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 01:46 AM | 0 min read

മലപ്പുറം 
ഭിന്നശേഷി വിഭാഗം ജീവനക്കാരെയും യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വിജയകുമാറിനെയും യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഏരിയ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.  ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ വയനാട് ജില്ലയിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുമ്പോഴായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ അക്രമം. 
 മലപ്പുറത്ത് യൂണിയൻ ജില്ലാ സെക്രട്ടറി വി കെ രാജേഷ്  ഉദ്ഘാടനംചെയ്തു. പി വേണുഗോപാൽ, പി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. നിലമ്പൂരിൽ ജില്ലാ ജോ. സെക്രട്ടറി എം ശ്രീനാഥ്, കെ വേദവ്യാസൻ, കെ അനീഷ്, മഞ്ചേരിയിൽ സരിത തറമൽപറമ്പ്, സന്തോഷ് ഇല്ലിക്കൽ, ജിഷ പുന്നക്കുഴി, വി മുഹമ്മദ് ഹാരിസ്, പെരിന്തൽമണ്ണയിൽ എം ശശികുമാർ, സി ടി വിനോദ്, പി നിഖിൽ, കൊണ്ടോട്ടിയിൽ സന്തോഷ് കുമാർ തേറയിൽ, കെ ഷാജി, ബി രാജേഷ്, തിരൂരങ്ങാടിയിൽ പി ബിനു, കെ സി അഭിലാഷ്, പി മോഹൻദാസ്, തിരൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് വി പി സിനി, അനിൽ അന്നങ്ങാട്, സി പി അജിത്ത്കുമാർ, വളാഞ്ചേരിയിൽ കെ വി അനൂപ് സുന്ദർ, എം നിധീഷ്, കെ ആർ ഷിനി, പൊന്നാനിയിൽ ടി ജമാലുദ്ധീൻ, എം വി സുമി എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home