ഇന്നലെ കിട്ടിയത് 
5 മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 01:15 AM | 0 min read

നിലമ്പൂർ
ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ ആകെ കണ്ടെത്തിയത്  67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും.  വെള്ളിയാഴ്‌ച അഞ്ച്‌ മൃതദേഹങ്ങളും 10 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു. 
ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്പിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളിൽനിന്നാണ് സംയുക്ത പരിശോധനാസംഘവും സന്നദ്ധ സംഘടനകളും  മൃതദേഹങ്ങൾ കണ്ടെടുത്തത്. 
സേനകൾ സൂചിപ്പാറയിലിറങ്ങി വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒന്നുംകണ്ടെത്താനായില്ല. ശനിയാഴ്‌ചയും പരിശോധന തുടരും.


deshabhimani section

Related News

View More
0 comments
Sort by

Home