മൊബൈൽ ഷോപ്പിൽ മോഷണം: പ്രതി പിടിയിൽ

കോഴിക്കോട‌്
അത്താണിക്കലിലെ എം സ‌്പോട്ട‌് മൊബൈൽ ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് മോഷണം നടത്തിയ പൂവാട്ടുപറമ്പ് കല്ലേരി കുറ്റിപ്പറമ്പത്ത് ഹൗസിൽ ഷാനവാസിനെ (അബ്ബാസ‌് ﹣ 35) പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. എലത്തൂർ എസ്ഐ ധനഞ്ജയദാസും നോർത്ത‌് അസിസ്റ്റന്റ‌് പൊലീസ് കമീഷണർ നോർത്ത് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്നാണ‌് പിടികൂടിയത്.
ആറിന‌് രാത്രിയാണ് ഇർഫാന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽനിന്നും 16 മൊബൈൽ ഫോണും 10 വാച്ചും മറ്റ് മൊബൈൽ ഫോൺ ഉപകരണങ്ങളും കളവുപോയത്. കക്കൂസ് ടാങ്ക് ക്ലീനിങ‌് തൊഴിലാളിയായ പ്രതി ഷോപ്പും പരിസരവും നോക്കി മനസ്സിലാക്കിയശേഷം രാത്രി വന്ന് മോഷണം നടത്തുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്നും എട്ട് മൊബൈൽ ഫോണും രണ്ട് ടാബുകളും പൊലീസ് കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന‌് കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ‌് പറഞ്ഞു. എസ‌്ഐ രാധാകൃഷ്ണൻ, എം മുഹമ്മത് ഷാഫി, എം സജി, പി അഖിലേഷ്, എം ഷാലു, കെ പ്രപിൻ, എം ശ്രീജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.









0 comments