പീഡനക്കേസിലെ പ്രതിയെ 4 വര്‍ഷത്തിന് ശേഷം പിടികൂടി

കല്‍പ്പറ്റ> യുവതിയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. നാല് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കോഴിക്കോട് മാന്തോട്ടം സ്വദേശി ഇംതിയാസി(37)നെയാണ് കല്‍പ്പറ്റ പൊലീസ് കൊച്ചിയില്‍ പിടികൂടിയത്. 2011 ഡിസംബറില്‍ കോഴിക്കോട് സ്വദേശിയായ യുവതിയെ മുട്ടിലില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇംതിയാസ്. ഈ സംഭവത്തിലെ ഏഴ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. യുവതിയെ കല്‍പ്പറ്റ, ചുണ്ടേല്‍, ഗുണ്ടല്‍പേട്ട് എന്നിവിങ്ങളിലെ ഹോംസ്റ്റേകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.









0 comments