ഐസിഐ കോണ്‍ക്രീറ്റ് കോണ്‍ക്ലേവ്

കോഴിക്കോട്
കോൺക്രീറ്റ് മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പ്രൊഫഷണലുകൾ, അക്കാദമീഷ്യൻസ് എന്നിവരുടെ സംഘടനയായ ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) സംഘടിപ്പിച്ച കോൺക്രീറ്റ് കോൺക്ലേവ് മേയർ ബീന ഫിലിപ്പ് ഉദ്‌ഘാടനംചെയ്‌തു. ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് സെന്റർ ചെയർമാൻ ആർ സജിത് ഭാസ്‌കർ അധ്യക്ഷനായി. ഐസിഐ നിയുക്ത ദേശീയ പ്രസിഡന്റ് മനോജ് കൽവാക്കർ, ഐസിഐ ദേശീയ സെക്രട്ടറി ആർ രാധാകൃഷ്ണൻ, സി ജയറാം, സി പി കല, ജാബിർ തിരുവോത്ത്, എസ് സജു, കെ ഷാജു എന്നിവർ സംസാരിച്ചു.
ഐഐടി പാലക്കാട്, എൻഐടിസി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവിൽ നൂതന സാങ്കേതികവിദ്യകളും കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാവുന്ന വിവിധ കോൺക്രീറ്റ് രീതികളും ചർച്ചചെയ്തു. പ്രൊഫ. അനുരാഗ് മിശ്ര, ഡോ. സുനിത കെ നായർ, എൻജിനിയർ പ്രദീപ് ഗാർഗ്, എൻജിനിയർ കെ ജയശങ്കർ, ഡോ. ആർ നാഗേന്ദ്ര, അവിജിത് ചൗബേ എന്നിവർ ചർച്ച നയിച്ചു. 20 സ്റ്റാളുകളുടെ പ്രദർശനവുമുണ്ടായി.









0 comments